സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള കുടുംബത്തിലെ അംഗങ്ങളാണ് പെണ്‍കുട്ടികള്‍ മുഴുവന്‍ പ്രതികള്‍ക്കും വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു
മാംഗലൂരു: സഹോദരിമാരായ മൂന്ന് പെണ്കുട്ടികളെ തട്ടിക്കൊണ്ടുപോയി അഞ്ച് മാസങ്ങളോളം പീഡിപ്പിച്ചു. മൈസൂര് ഉദയഗിരി സ്വദേശികളായ പെണ്കുട്ടികളെ കാണാനില്ലെന്ന് അമ്മ നല്കിയ പരാതിയെ തുടര്ന്ന് ഒ.എസ്.എസ് എന്ന എന്.ജി.ഒ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്.
16, 17, 18 വയസ്സുകളിലുള്ള മൂന്ന് പെണ്കുട്ടികളും സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുടുംബത്തിലെ അംഗങ്ങളാണ്. ഇവരെ പണവും മറ്റ് സാധനങ്ങളും നല്കാമെന്ന് പറഞ്ഞ് അയല്ക്കാരന് നാട്ടില് നിന്ന് കടത്തുകയായിരുന്നു. തുടര്ന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ മാണ്ട്യയിലും ബെഗലൂരുവിലും മാംഗലൂരുവിലുമെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
സംഭവത്തില് മാംഗലൂരു സ്വദേശിയായ അബാന് എന്നയാള് അറസ്റ്റിലായിട്ടുണ്ട്. ബാക്കിയുള്ളവര്ക്കായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. മൂന്ന് സഹോദരിമാരെയും ലൈംഗികമായി പീഡിപ്പിച്ച ശേഷം വേശ്യാവൃത്തിക്ക് നിര്ബന്ധിച്ചതായും പൊലീസ് പറഞ്ഞു.
