ദില്ലി: പതിമൂന്ന് ദിവസം പ്രായമുള്ള കുട്ടിയെ മോഷ്ടിച്ച കേസില്‍ സഹോദരിമാര്‍ അറസ്റ്റില്‍. ദില്ലിയിലെ ജഹാന്‍ഗിര്‍പുരിലാണ് സംഭവം. സഹോദരിമാര്‍ ഇരുവരും വിവാഹിതരാണ്. ഇവരില്‍ മുതിര്‍ന്ന സഹോദരിക്ക് മക്കളില്ല. അതിനാല്‍ ഇളയ സഹോദരി തന്‍റെ ഭര്‍ത്താവിന്‍റെ സഹോദരിയുടെ കുഞ്ഞിനെ മോഷ്ടിച്ച് ചേച്ചിക്ക് നല്‍കുകയായിരുന്നു.
ആറ് മാസങ്ങള്‍ക്ക് മുമ്പ് തന്നെ കുട്ടിയെ മോഷ്ടിക്കാന്‍ ഇരുവരും പദ്ധതിയിട്ടിരുന്നു. ഡിസംബര്‍ 12 ന് ഭക്ഷണത്തില്‍ മയക്ക്മരുന്ന് കലര്‍ത്തി കുടുംബാഗങ്ങള്‍ക്ക് കൊടുത്തുതിന് ശേഷം കുട്ടിയെ തട്ടിക്കൊണ്ട് പോകുകയായിരുന്നു.
