സ്കൂളില്‍ നിന്ന് വീട്ടിലേക്ക് പോകുന്ന വഴി നിരവധി തവണ ലൈംഗികാതിക്രമം സ്കൂളില്‍ പോകുന്നത് സഹോദരിമാര്‍ നിര്‍ത്തിയതായി പൊലീസ്
മുസാഫര്നഗര്: ലൈംഗികാതിക്രമം നേരിട്ടതിനെ തുടര്ന്ന് രണ്ടു വിദ്യാര്ത്ഥിനികള് സ്കൂളില് പോകുന്നത് അവസാനിപ്പിച്ചതായി പൊലീസ്. എന്ഡിറ്റിവിയാണ് വാര്ത്ത റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്. ഉത്തര്പ്രദേശിലെ മുസാഫര്നഗറിലാണ് സംഭവം. സ്കൂളില് നിന്ന് വീട്ടിലേക്ക് പോകുന്നവഴി നിരവധി തവണ യുവാവില് നിന്ന് ലൈംഗികാതിക്രമം നേരിടേണ്ടി വന്നെന്ന് പെണ്കുട്ടികള് പറഞ്ഞതായി പൊലീസ് പറയുന്നു.
ഒന്പതാം ക്ലാസ് വിദ്യാര്ത്ഥിനികളായ ഇരുവരും സഹോദരിമാരാണ്. നിരവധി തവണ ഇത്തരം സംഭവം നടന്നതിന തുടര്ന്ന് മക്കള് സ്കൂളില് പോകുന്നത് നിര്ത്തിയതായി പൊലീസിന് മാതാപിതാക്കള് നല്കിയ പരാതിയിലുണ്ട്. പരാതിയില് സുധീര് കുമാര് എന്ന യുവാവിനെ അറസ്റ്റ് ചെയ്യുകയും ഇയാള്ക്കെതിരെ കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്.
