ബംഗളുരു: ഗൗരിലങ്കേഷ് വധക്കേസിലെ പ്രത്യേക അന്വേഷണ സംഘം വീണ്ടും വിപുലീകരിച്ചു. രണ്ട് ഇന്‍സ്‌പെക്ടര്‍മാരടക്കം 40 ഉദ്യോഗസ്ഥരെ പുതുതായി ഉള്‍പ്പെടുത്തി. ഇതോടെ അന്വേഷണസംഘത്തിലിപ്പോള്‍ 105 ഉദ്യോഗസ്ഥരായി. രണ്ട് ദിവസം മുമ്പാണ് 44 പേരെ ഉള്‍പ്പെടുത്തി സംഘം വിപുലീകരിച്ചത്. അന്വേഷണം എങ്ങുമെത്താതെ മുന്നോട്ടു പോകുന്നതിനിടെ ഇന്ന് ബെംഗളൂരുവില്‍ അരലക്ഷം പേര്‍ പങ്കെടുക്കുന്ന പ്രതിഷേധ റാലി നടക്കും. രാവിലെ പതിനൊന്ന് മണിക്ക് തുടങ്ങുന്ന റാലിയില്‍ സമൂഹ്യ പ്രവര്‍ത്തകരും എഴുത്തുകാരും പങ്കെടുക്കും.