'സാഹചര്യങ്ങൾക്കനുസരിച്ച് അവലോകനം മാറ്റുന്നതാണ് മാര്‍ക്സിസം'

ദില്ലി: സാഹചര്യങ്ങൾക്കനുസരിച്ച് അവലോകനങ്ങളും മാറ്റുന്നതാണ് യഥാര്‍ഥ മാര്‍ക്സിസമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ജനങ്ങൾ മാറ്റത്തിന് വേണ്ടി ആഗ്രഹിച്ചതിന്‍റെ സ്വാഭാവികമായ പ്രതിഫലനമാണ് ബംഗാളിലും തൃപുരയിലും ഭരണം നഷ്ടപ്പെടുത്തിയതെന്നും ദില്ലിയിൽ സംഘടിപ്പിച്ച സംവാദത്തിൽ പറഞ്ഞു

ഇന്ത്യയിലും ഏഷ്യയിലും മാക്സിസത്തിന്‍റെ പ്രധാന്യം എന്ന വിഷയത്തിൽ സൊസൈറ്റി ഫോര്‍ പോളിസി സ്റ്റഡീസ് സംഘടിപ്പിച്ച സംവാദത്തിലാണ് മാക്സിസത്തിൽ കടുപിടിത്തം പാടില്ലെന്ന് യെച്ചൂരി വ്യക്തമാക്കിയത്. സാഹചര്യങ്ങൾക്കനുസരിച്ച് അവലോകനങ്ങളിൽ മാറ്റം വരുത്താത്താണ് റഷ്യയിൽ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തകര്‍ച്ചയ്ക്കിടയാക്കിയത്. 

ജനാധിപത്യത്തൽ ജനങ്ങൾ മാറ്റങ്ങൾക്ക് വേണ്ടി ആഗ്രഹിക്കുന്നത് സ്വാഭാവികം. കമ്മ്യൂണിസമുണ്ടായാൽ വികസനമുണ്ടാകില്ലെന്ന മുൻവിധി ലോകത്തെ രണ്ടാമത്തെ വലിയ സാന്പത്തിക ശക്തിയായി വളര്‍ന്ന ചൈന തെറ്റിച്ചു. മൗലിക വാദം ശക്തമായ ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിൽ മാക്സിസത്തിന് പ്രസക്തിയുണ്ടെന്നും യെച്ചൂരി പറഞ്ഞു.