തൃശ്ശൂര്‍: കണ്ണൂരിലെ ഷുഹൈബിന്റെ കൊലപാതകം സംബന്ധിച്ച് ഇന്ന് ആരംഭിക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പ്രതികരിക്കുമെന്ന് സീതാറാം യെച്ചൂരി. ഇതടക്കമുള്ള വിഷയങ്ങളില്‍ സമ്മേളത്തിന്റെ ഉദ്ഘാടന വേദിയില്‍ തന്നെ പ്രതികരണമുണ്ടാകുമെന്നും യെച്ചൂരി രാവിലെ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ഷുഹൈബ് വധം സിപിഎം സംസ്ഥാന സമ്മേനത്തില്‍ ഉന്നയിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡീന്‍ കുര്യാക്കോസ് വി.എസിന് കത്ത് നല്‍കി