വിശാഖപട്ടണം: ഇന്ത്യന്‍ നാവിക സേനയ്ക്ക് കരുത്തു കൂട്ടാന്‍ ഇന്ത്യന്‍ നിര്‍മ്മിത യുദ്ധ കപ്പലായ ഐഎന്‍എസ് കില്‍തണ്‍. തിങ്കളാഴ്ച്ച വിശാഖപട്ടണം നേവല്‍ബേസില്‍ കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പടക്കപ്പല്‍ കമ്മീഷന്‍ ചെയ്യും. കൊമോര്‍ട്ട കാറ്റഗറിയില്‍ പെടുന്ന മൂന്നാമത്തെ പ്രതിരോധ കപ്പലാണിത്. 

നാവികസേന തലവന്‍ അഡ്‌മിറല്‍ സുനില്‍ ലമ്പ ചടങ്ങില്‍ പങ്കെടുക്കും. രാജ്യത്തിന്‍റെ സ്വയം പര്യാപ്തത തെളിയിക്കുന്നതാണ് ഐഎന്‍എസ് കില്‍തണെന്ന് ഇന്ത്യന്‍ നേവി അവകാശപ്പെട്ടു. ഇന്ത്യന്‍ നേവി രൂപകല്‍പന ചെയ്ത കപ്പല്‍ കൊല്‍ക്കത്തയിലെ ജിആര്‍എസ്ഇ ആണ് നിര്‍മ്മിച്ചത്. അത്യാധുനിക ആയുധങ്ങളും സെന്‍സര്‍- റഡാര്‍ സംവിധാനങ്ങളും ഐഎന്‍എസ് കില്‍തണിലുണ്ട്.