കൊച്ചി: കൊച്ചിയിലെ ശിവസേനയുടെ സദാചാരഗുണ്ടായിസം നോക്കി നിന്ന പോലീസ് നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം ജില്ലാ നേതൃത്വം. ശിവസേനയുടെ അക്രമം കൈയും കെട്ടി നോക്കി നിന്ന പോലീസിന്റെ നടപടി അംഗീകരിക്കില്ല. നിയമം നടപ്പാക്കേണ്ട പോലീസ് അക്രമികള്‍ക്ക് കൂട്ടുനിന്നെന്നും സിപിഎം ജില്ലാ സെക്രട്ടറി പി. രാജീവ് ആരോപിച്ചു.

ആക്രമണങ്ങള്‍ക്ക് കൂട്ടുനിന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം. പോലീസ് നടപടിയെ ഒരുകാരണവശാലും ന്യായീകരിക്കാനാവില്ലെന്നും രാജീവ് പറഞ്ഞു. തൃപ്പൂണിത്തുറ എംഎല്‍എ എം. സ്വരാജും പോലീസിനെതിരെ രംഗത്ത് വന്നിരുന്നു.