തിരുവനന്തപുരം: 86-ാമത് ശിവഗിരി തീര്‍ത്ഥാടനം ഇന്ന് തുടങ്ങും. രാവിലെ 10ന് ഗവര്‍ണര്‍ പി സദാശിവം തീര്‍ത്ഥാടന പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി എ കെ ബാലന്‍ ചടങ്ങില്‍ മുഖ്യാതിഥിയാകും. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള പദയാത്രകള്‍ ശിവഗിരിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. അറിവ്, ആത്മീയത, ആരോഗ്യം എന്നീ ഗുരുദേവ ആശയങ്ങളെ മുന്‍നിര്‍ത്തി ഡിസംബര്‍ 30, 31, ജനുവരി ഒന്ന് തീയതികളിലാണ് 
തീര്‍ത്ഥാടനം.

മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്, കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല, നാഗാലാന്‍ഡ് ഗവര്‍ണര്‍ പി.ബി ആചാര്യ എന്നിവര്‍ വിവിധ സെമിനാറുകളില്‍ പങ്കെടുക്കും.