കാളത്തോട് നെല്ലിക്കുന്നില്‍ കണ്ടത്തില്‍ ഷെമീര്‍ വധക്കേസിലാണ് ആറു പ്രതികളെ കോടതി ശിക്ഷിച്ചത്. 2005 മെയ് പതിനാലിനായിരുന്നു സംഭവം. കാളത്തോട് കുറ സെന്ററില്‍ പ്രതികള്‍ മദ്യപിക്കുന്നത് ഷെമീര്‍ ചോദ്യം ചെയ്തിരുന്നു.
ഇതേത്തുടര്‍ന്ന് ഷെമീറും ഒന്നാം പ്രതി ജയനും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. വൈരാഗ്യം മൂലം ജയനും സംഘവും ഷെമീറിനെ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.
നെല്ലിക്കുന്ന് സ്വദേശികളായ ജയന്‍, സനിലന്‍, അനിലന്‍, തൃപ്രയാര്‍ സ്വദേശി രാജേഷ്, നെല്ലിക്കുന്ന് സ്വദേശി രാജേഷ്, ഒല്ലൂക്കര സ്വദേശി വര്‍ഗീസ് എന്നിവരെയാണ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. പ്രതികള്‍ ഓരോരുത്തരും ഇരുപത്തി അയ്യായിരം രൂപ പിഴയും നല്‍കണം
പ്രതികള്‍ക്കെതിരായ ദൃക്‌സാക്ഷി മൊഴികള്‍ കേസില്‍ നിര്‍ണായകമായി
