ബെംഗളൂരു:നൂറ്റിയമ്പത് രൂപയ്ക്ക് വേണ്ടി ഹോട്ടല്‍ ജീവനക്കാരനെ കുത്തിക്കൊന്ന കേസിലെ പ്രതികള്‍ പിടിയില്‍. ബെംഗളൂരുവിലെ ഹെന്നൂര്‍ പൊലീസാണ് പ്രതികളായ മനോജ്, വെങ്കിടേഷ്, ധര്‍മ്മരാജു, അവിനശ്, തേജസ് കുമാര്‍ എന്നിവരെ പിടികൂടിയത്. സംഘത്തിന്‍റെ ഒപ്പം പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയുമുണ്ട്.

സഞ്ജയ് തമാഗ് എന്ന ഹോട്ടല്‍ ജീവനക്കാരനെയാണ് ഒക്ടോബര്‍ ആദ്യം സംഘം കുത്തിക്കൊന്നത്. സംഘത്തിന്‍റെ കൈയില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കവേ സഞ്ജയെ ഇവര്‍ കുത്തുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ കയ്യിലെ 150 രൂപയുമായി സംഘം കടന്ന് കളഞ്ഞു.

പത്തോളം കവര്‍ച്ചക്കേസുകളില്‍ സംഘത്തിന് ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. മറ്റൊരു കവച്ചര്‍ക്ക് ഇവര്‍ക്ക് പദ്ധതിയിട്ടിരിക്കുകയായിരുന്നു. ഇതിനിടയിലാണ് പിടിയിലായത്.