വസ്ത്രവ്യാപാരം നടത്തുന്ന സ്ത്രീകളാണ് പിടിയിലായത്  

പനാജി: ഗോവയിൽ വിദേശ ടൂറിസ്റ്റുകളെ ശല്യപ്പെടുത്തിയ ആറു വനിതകളെ പോലീസ് അറസ്റ്റ് ചെയ്തു. ഗോവയിലെ ബീച്ചിൽ വസ്ത്രവിൽപന നടത്തുന്ന സ്ത്രീകളെയാണ് അറസ്റ്റ് ചെയ്തത്. വസ്ത്രവ്യാപാരം നടത്തിയിരുന്ന സ്ത്രീകള്‍ ബീച്ചിൽ വിശ്രമിക്കുകയായിരുന്ന ടൂറിസ്റ്റുകൾക്ക് സമീപമെത്തിയ സ്ത്രീകളോട് സാധനങ്ങൾ വാങ്ങാന്‍ നിര്‍ബന്ധിച്ച് ശല്യപ്പെടുത്തി. ഒന്നും വേണ്ടെന്ന് അറിയിച്ചെങ്കിലും മടങ്ങാൻ സ്ത്രീകള്‍ തയാറായില്ല. ശല്യം തുടർന്നതോടെ ടൂറിസ്റ്റുകൾ പോലീസിനോട് പരാതിപ്പെടുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.