ഹൈദരാബാദ്: ഇലക്ട്രിക് പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് 6 വയസ്സുകാരന് ദാരുണാന്ത്യം. ഹൈദരാബാദില്‍ വീടിനടുത്ത് കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടി അബദ്ധത്തിൽ പോസ്റ്റിൽ പിടിച്ചതോടെ ഷോക്കേൽക്കുകയുമായിരുന്നു. 

വിളക്ക് കാലിന് ചുവട്ടിലുള്ള കുഴിയില്‍ വീണ് പന്തെടുക്കാനുള്ള ശ്രമത്തിനിടയിലാണ് കുട്ടിയ്ക്ക് ഷോക്കേറ്റത്. വിളക്ക് കാലുമായി മണ്ണിനടിയിലൂടെ ബന്ധിപ്പിച്ച വയറില്‍ നിന്നാണ് കുട്ടിയ്ക്ക് ഷോക്കേറ്റത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.