മുടി മുറിക്കുന്നതിൽ പ്രാവിണ്യം നേടിയ മുതിർന്ന ഒരു വ്യക്തിയുടെ എല്ലാ ചലനങ്ങളും ഭാവങ്ങളും ഗാംഭീര്യവും ജിയാങ്ങിന്റടുത്തും കാണാമായിരുന്നു. അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് അതിവേഗത്തിലാണ് ജിയാങ് മുടി മുറിക്കുന്നത്.
ബീജിംങ്: ഒരു ആറ് വയസ്സുകാരന് എന്ത് ചെയ്യാൻ കഴിയുമെന്ന് നിങ്ങളിതുവരെ ചിന്തിച്ചിട്ടുണ്ടോ? മുതിർന്ന ഒരു വ്യക്തി ചെയ്യുന്നതുപോലെ എന്തായാലും ചെയ്യാൻ കഴിയില്ലെന്നാണേ കരുതിയിരിക്കുന്നത്. എന്നാൽ തെറ്റി. വളരെ ശ്രദ്ധിച്ച് ആസ്വദിച്ച് മുടി മുറിക്കുന്ന ഒരു ആറ് വയസ്സുകാരൻ പയ്യനാണ് സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോഴത്തെ താരം.
ചൈനയിൽനിന്നുള്ള ജിയാങ് ഹോംഗ്ഖിയാണ് തന്റെ പ്രൊഫഷണൽ സ്റ്റൈലുകൊണ്ട് ആളുകളെ ഞെട്ടിച്ചിരിക്കുന്നത്. മുടി മുറിക്കുന്നതിൽ പ്രാവിണ്യം നേടിയ മുതിർന്ന ഒരു വ്യക്തിയുടെ എല്ലാ ചലനങ്ങളും ഭാവങ്ങളും ഗാംഭീര്യവും ജിയാങ്ങിന്‍റെയടത്തും കാണാമായിരുന്നു. അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് അതിവേഗത്തിലാണ് ജിയാങ് മുടി മുറിക്കുന്നത്.
പ്രശസ്തമായ എല്ലാ ഹെയർ സ്റ്റൈലും പരീക്ഷിക്കുകയും അതിലൊക്കെ ഈ കൊച്ചുമിടുക്കൻ വിജയിക്കുകയും ചെയ്തിട്ടുണ്ട്. ചെറുപ്പം മുതൽ ഹെയർ സലൂണിൽ തന്നെയായിരുന്ന ജിയാങ്ങിന്റെ മാതാപിതാക്കൾ ഹെയർ സ്റ്റൈലിസ്റ്റുകളാണ്.
