മാര്‍ച്ച് 27 നാണ് കുട്ടിയെ കാണാതാവുന്നത്  

ദില്ലി: ദില്ലിയില്‍ നിന്ന് കാണാതായ ആറുവയസുകാരന്‍റെ മൃതദേഹം കണ്ടുകിട്ടി. കൊല്ലപ്പെടുന്നതിന് മുന്‍പ് കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്നാണ് പൊലീസ് സംശയം.ദില്ലിയിലെ കപാഷേരയിലെ വീട്ടില്‍ നിന്ന് മാര്‍ച്ച് 27 നാണ് കുട്ടിയെ കാണാതാവുന്നത്. കുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അയല്‍ക്കാരനായ 27 കാരനെ പൊലീസ് പിടികൂടിയിട്ടുണ്ട്.

ആറുവയസുകാരന്‍റെ കുടുംബവുമായ് നല്ല ബന്ധത്തിലായിരുന്നില്ല ഇയാള്‍. കുട്ടിയുടെ കൊലപാതക്കിന് കാരണവും ഇതാണെന്നാണ് പൊലീസ് കരുതുന്നത്. കുട്ടി ലൈംഗികമായി ഉപദ്രവിക്കപ്പെട്ടിരുന്നോയെന്നും പൊലീസ് അന്വേഷിക്കുകയാണ്. പോസ്റ്റ്മാര്‍ട്ടം റിപ്പോട്ട് കിട്ടിയാലേ കുട്ടി ശാരീരികമായി ഉപദ്രവിക്കപ്പെട്ടിരുന്നോയെന്ന് വ്യക്തമാകു.