സമൂഹ മാധ്യമം വഴി പരിചയത്തിലായ ചാവക്കാട് സ്വദേശി അഖിലിനൊപ്പം വീടുവിട്ടിറങ്ങിയതാണ് പെണ്‍കുട്ടി. കഴിഞ്ഞ നാലാം തീയതി മുതലാണ് തുതിയൂര്‍ സ്വദേശിനായ പതിനേഴുകാരിയെ കാണാതായത്. കുട്ടിയുടെ അച്ഛന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുന്നംകുളത്തുനിന്നും കുട്ടിയെ കണ്ടത്തുന്നതും പീഡന വിവരം പുറത്തറിയുന്നതും.
തമിഴ്‌നാട്ടിലും കര്‍ണാടകയിലുമായി ചുറ്റിക്കറങ്ങിയശേഷം കുന്നംകുളത്തെത്തിയെന്നാണ് പോലീസ് പറയുന്നത്. ഇവിടെ നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് അഖിലിനെതിരെ കേസെടുത്തു. പെണ്‍കുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയപ്പോഴാണ് മൂന്നുവര്‍ഷമായി നടന്ന ലൈംഗീക ചൂഷണത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്.
സമൂഹ മാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട അക്ഷയ് ബാബു, ജയിസന്‍, രാഹുല്‍ രമേശ്, സ്റ്റാന്‌സിലാവോസിസ്, അഖില്‍, സതീശ് എന്നിവരാണ് പെണ്‍കുട്ടിയെ ചൂഷണം ചെയ്തത്. പോക്‌സോ വകുപ്പു കൂടാതെ തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
