Asianet News MalayalamAsianet News Malayalam

"എനിക്ക് ഈ വിവാഹത്തിന് സമ്മതമില്ല, ഇനിയും പഠിക്കണം";പൊലീസ് സ്റ്റേഷനില്‍ പൊട്ടിക്കരഞ്ഞ് ആറാം ക്ലാസ്സുകാരി

''എനിക്ക് ഈ വിവാഹത്തിന് സമ്മതമില്ല, എനിക്ക് ഇനിയും  പഠിക്കണം,പക്ഷേ എന്റെ അച്ഛന്‍ വിവാഹം നടത്തും''. സ്‌കൂള്‍ യൂണിഫോമില്‍  പശ്ചിമ ബംഗാളിലെ സൗത്ത് 24 പര്‍ഗാന്‍സിലെ  ജിവന്ദലയിലെ പൊലീസ് സ്റ്റേഷനില്‍ എത്തി പരാതിപ്പെടുമ്പോള്‍ പതിമൂന്നുകാരിയായ അവള്‍ പൊട്ടിക്കരയുകയായിരുന്നു.  
 

sixth standard student approach police to cancel wedding
Author
West Bengal, First Published Sep 25, 2018, 9:58 AM IST


ജിവന്‍ന്ദല: ''എനിക്ക് ഈ വിവാഹത്തിന് സമ്മതമില്ല, എനിക്ക് ഇനിയും  പഠിക്കണം,പക്ഷേ എന്റെ അച്ഛന്‍ വിവാഹം നടത്തും''. സ്‌കൂള്‍ യൂണിഫോമില്‍  പശ്ചിമ ബംഗാളിലെ സൗത്ത് 24 പര്‍ഗാന്‍സിലെ  ജിവന്ദലയിലെ പൊലീസ് സ്റ്റേഷനില്‍ എത്തി പരാതിപ്പെടുമ്പോള്‍ പതിമൂന്നുകാരിയായ അവള്‍ പൊട്ടിക്കരയുകയായിരുന്നു.  

ആറാം ക്ലാസുകാരിയായ മകള്‍ക്ക് വീട്ടുകാര്‍ വിവാഹം തീരുമാനിച്ചതോടെയാണ് പതിമൂന്നുകാരി പൊലീസിനെ സഹായത്തിനായി സമീപിച്ചത്. വീട്ടുകാരോട് വിവാഹത്തിന് താല്‍പര്യമില്ലെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും ചെവിക്കൊള്ളാന്‍ പോലും തയ്യാറായില്ലെന്ന് കുട്ടി ആരോപിക്കുന്നു. പരാതി കേട്ട് പൊലീസ് ഉടൻ തന്നെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ ജിവന്ദല പൊലീസ് സ്റ്റേഷൻ മേധാവി സുഭാഷ് ചന്ദ്രഘോഷും ചൈല്‍ഡ് വെല്‍ഫെയര്‍ ഉദ്യോഗസ്ഥരും പെണ്‍കുട്ടിയുടെ പെണ്‍കുട്ടിയുടെ സമ്മതമില്ലാതെ വിവാഹം നടത്തരുതെന്ന് വീട്ടുകാര്‍ക്ക് താക്കീത് നല്‍കി.

ആറ് മാസമായി തന്റെ അച്ഛൻ വിവാഹാലോചനകൾ നടത്തുകയാണെന്നും താത്പര്യമില്ലെന്ന് പറഞ്ഞിട്ടും പിതാവ് അത് കൂട്ടാക്കുന്നില്ലെന്നും പെൺകുട്ടി പൊലീസിനോട് പറഞ്ഞു. ശനിയാഴ്ച്ച ചന്ദനേശ്വറിലുള്ള ഒരു യുവാവിന്റെ വീട്ടിൽ പെൺകുട്ടിയുടെ രക്ഷിതാക്കൾ പോകുകയും വിവാഹം ഉറപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പെൺകുട്ടി പരാതിയുമായി പൊലീസിന് മുമ്പിൽ എത്തിയത്. സ്കൂളിൽ നിന്നും വരുന്ന വഴിക്ക് കൂട്ടുകാരിയോട് തന്നോടൊപ്പം പൊലീസ് സ്റ്റേഷൻ വരെ കൂട്ടുവരാൻ ചോദിച്ചെങ്കിലും പേടിയായതിനാൽ ആറാം ക്ലാസുകാരി ഒറ്റക്ക് പോകുകയായിരുന്നു. 

അദ്യം വിവാഹത്തിൽ നിന്ന് പിന്മാറില്ലെന്ന് പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞെങ്കിലും പിന്നീട് നിയമ വശങ്ങൾ പറഞ്ഞ് മനസ്സിലാക്കിയപ്പോൾ വിവാഹം നടത്തില്ലെന്ന് അദ്ദേഹം എഴുതി നൽകുകയും ചെയ്തു. ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് കാര്യമായ അവബോധം ഇല്ലാത്തതാണ് ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണമെന്നും ഇത്തരത്തിലുള്ള എട്ട് വിവാഹങ്ങള്‍ ഈ വര്‍ഷം മാത്രം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും സ്ഥലം എംഎല്‍എ പറഞ്ഞു.

Follow Us:
Download App:
  • android
  • ios