പ്ലാസ്റ്റിക് കൂടിനുളളിലാക്കി വലിച്ചെറിഞ്ഞ നിലയിലാണ് അസ്ഥികൂടം കണ്ടത്.

തിരുവനന്തപുരം: പള്ളിപ്പുറം ടെക്നോ സിറ്റി പദ്ധതി പ്രദേശത്ത് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ തലയോട്ടിയും എല്ലിൻ കഷണങ്ങളും കണ്ടെത്തി. പ്ലാസ്റ്റിക് കൂടിനുളളിലാക്കി വലിച്ചെറിഞ്ഞ നിലയിലാണ് അസ്ഥികൂടം കണ്ടത്.

തിരുവനന്തപുരം റൂറല്‍ എസ്.പി അശോക് കുമാറിന്‍റെ നേതൃത്വത്തിലെ സംഘമെത്തി പരിശോധിച്ചു. വിശദമായ പരിശോധനക്കായി അസ്ഥികൂടം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.