ദാസ്യപ്പണി: പെരിയാര്‍ കടുവാ സങ്കേതം ഡപ്യൂട്ടി ഡയറക്ടര്‍ക്കെതിരെ അന്വേഷണം
പെരിയാര്: ദാസ്യപ്പണി ആരോപണത്തിൽ പെരിയാര് കടുവാ സങ്കേതം ഡപ്യൂട്ടി ഡയറക്ടര്ക്കെതിരെ അന്വേഷണം. ഓഫീസ് ജീവനക്കാരിയെക്കൊണ്ട് വീട്ടുജോലികൾ ചെയ്യിപ്പിച്ചെന്നാണ് പരാതി. പെരിയാർ കടുവാ സങ്കേതം ഡെപ്യൂട്ടി ഡയറക്ടര് ശിൽപ വി കുമാറിനെതിരെയാണ് പരാതി. പഞ്ചവര്ണ്ണമെന്ന ഓഫീസ് ജീവനക്കാരിയെക്കൊണ്ട് ക്വാര്ട്ടേഴ്സിലെ അടുക്കളപ്പണിയടക്കമുള്ള വീട്ടുജോലികളാണ് ഡെപ്യൂട്ടി ഡയറക്ടര് ചെയ്യിച്ചത്.
ഇതുകാണിച്ച് കുമളി സ്വദേശി സജിമോനാണ് വനംമന്ത്രി ഉൾപ്പടെയുള്ളവര്ക്ക് പരാതി നൽകിയത് പരാതിയിന്മേൽ പാലക്കാട് റീജ്യൺ സിസിഎഫ് ബിഎൻ അൻജൻ കുമാർതേക്കടിയിലെത്തി പഞ്ചവര്ണ്ണത്തിൽ നിന്നും മറ്റു ജോലിക്കാരിൽ നിന്നും മൊഴിയെടുത്തു. രണ്ട് ദിവസത്തിനകം അന്വേഷണ റിപ്പോര്ട്ട് സമര്പ്പിക്കുമെന്ന് അൻജൻകുമാര് അറിയിച്ചു.
