കൊച്ചി; ചിലര്‍ക്ക് വാഹനം വീട്ടിലെ ഒരു അംഗത്തെപ്പോലെയാണ് എന്ന് പറയാറുണ്ട്. അത്തരത്തില്‍ ഒരു വണ്ടിയെ ജീവനായി സ്നേഹിക്കുന്ന കൊച്ച് പെണ്‍കുട്ടിയുടെ വീഡിയോ വൈറലാകുന്നു. വീട്ടിലെ പഴയ ആര്‍ എക്‌സ് 100 വില്‍ക്കാന്‍ പോകുകയാണെന്നറിഞ്ഞ പെണ്‍കുട്ടി കരഞ്ഞ് പിതാവിനെ വില്‍പ്പനയില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന വീഡിയോയില്‍. 

അച്ഛന്‍ രാപകലില്ലാതെ നടന്ന് കഷ്ടപ്പെട്ട് നന്നാക്കിയ വണ്ടി എന്തിനാണ് വില്‍ക്കുന്നതെന്ന് ചോദിക്കുമ്പോള്‍ വിറ്റാലേ കാശുകിട്ടൂ എന്നും ബുള്ളറ്റ് വാങ്ങാമെന്നുമാണ് അച്ഛന്റെ മറുപടി. 

എന്നാല്‍ ആ വൃത്തികെട്ട വണ്ടി വേണ്ട എന്നായിരുന്നു കരഞ്ഞുകൊണ്ടുള്ള മകളുടെ മറുപടി. കുട്ടിയെ കുറ്റം പറയാനൊക്കില്ലെന്നും ദയവ് ചെയ്ത് ബൈക്ക് വില്‍ക്കരുതെന്നുമുള്ള കമന്റുകളാണ് വീഡിയോക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്.