നോട്ടുനിരോധനവും ചില്ലറ ക്ഷാമവുമൊന്നും തിരുവനന്തപുരത്ത് ഓട്ടോ ഓടിക്കുന്ന സുരേഷിനൊരു പ്രശ്നമേയില്ല. സുരേഷിന്‍റെ ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്നവര്‍ക്കും ഇതൊരു പ്രശ്നമാകില്ല. കാരണം സുരേഷിന്‍റെ ഓട്ടോ സ്മാര്‍ട്ടാണ്. ജി.പി.എസ് സംവിധാനവും സ്വൈപിങ് യന്ത്രവും ഘടിപ്പിച്ച ഓട്ടോറിക്ഷയാണ് സുരേഷിന്‍റേത്. ഓട്ടോയില്‍ ഘടിപ്പിച്ചിച്ചിട്ടുള്ള ടാബില്‍ കിലോമീറ്ററും ഓട്ടോക്കൂലിയും സഹിതം എഴുതി കാണിക്കും. കാര്‍ഡ് കൊടുത്താല്‍ മാത്രം മതി. ചില്ലറയില്ലാത്ത പ്രശ്നം എന്നെന്നേക്കുമായി അവസാനിക്കും. മീറ്റര്‍ ഇടാതെ ഓടുന്നു, അമിത കൂലി വാങ്ങുന്നു എന്നൊക്കെയുള്ള പരാതികള്‍ക്കൊന്നും സ്കോപ്പില്ലാത്തതിനാല്‍ സവാരി ചെയ്യുന്നവരും ഹാപ്പിയാണ്.

വെഹിക്കിള്‍ എസ്.ടി എന്ന കന്പനിയാണ് സുരേഷിന്‍റെ ഉള്‍പ്പെടെ അഞ്ചു ഓട്ടോറിക്ഷകളില്‍ ക്യാഷ് ലെസ് സംവിധാനം ഏര്‍പ്പെടുത്തിയത്. ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡുപോഗിച്ച് സവാരി എന്നതിനപ്പുറം ഇവര്‍ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് സൗജന്യ യാത്രയും നല്‍കുന്നുണ്ട് .