
പുറത്ത് നിന്ന് നോക്കിയാല്‍ ആളും ആരവവും ക്യൂവും ഒന്നുമില്ല. എന്നാല്‍ ഇടപാടുകളെല്ലാം കൃത്യമായി സാധാരണപോലെ നടക്കുന്നു.ആര്‍ക്കും പരാതിയും പരിഭവവുമില്ല. പഴയ നോട്ട് മാറ്റാനും, അക്കൗണ്ടില്‍ നിന്ന് പണം പിൻവലിക്കാനും രണ്ട് വീതം കൗണ്ടറുകള്‍.
ഇടപാട് നടത്തുമ്പോള്‍ നല്‍കേണ്ട ഫോമില്‍ ഒരു ക്രമനമ്പര്‍ ബാങ്ക് അധികൃതര്‍ കുറിക്കും..പുറത്ത് പോയി മറ്റ് ആവശ്യങ്ങളൊക്കെ കഴിഞ്ഞ് വരുമ്പോള്‍ നിങ്ങളുടെ ക്രമനമ്പര്‍ കഴിഞ്ഞാലും ഉടൻ പണം കൈയില്‍കിട്ടും ദൂരദേശങ്ങളില്‍ നിന്ന് പോലും ഈ ബാങ്കിലേക്ക് ആളുകളെത്തുന്നു.
