സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാന്‍ സ്‌കൂള്‍ ഓഫ് ഓപ്പണ്‍ ലേണിങ്ങിനോട് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. രേഖകള്‍ ഹാജരാക്കാത്തതിനാല്‍ ദില്ലി സര്‍വ്വകലാശാലയിലെ വിവരാവകാശ ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായും കേന്ദ്ര വിവരാവകാശ കമ്മീഷന്‍ അറിയിച്ചു.