ഹര്‍ദോയി: പാമ്പ് കടിച്ചെന്ന് കരുതി കര്‍ഷകന്‍ പാമ്പിന്റെ തല ചവച്ചരച്ചു. ഉത്തര്‍ പ്രദേശിലെ ഹര്‍ദോയി ഗ്രാമത്തിലാണ് സംഭവം. സോനേലാല്‍ എന്ന കര്‍ഷകനാണ് പാമ്പ് കടിച്ചെന്ന് കരുതി പാമ്പിന്റെ തല ചവച്ചരച്ച് തുപ്പിയത്. ശനിയാഴ്ച വൈകുന്നേരം ഇയാള്‍ കന്നുകാലികളെ മേയ്ക്കുന്നതിനായി കൃഷിയിടത്തിലേക്ക് പോയി.

ഇതിനിടയില്‍ ഇയാള്‍ക്ക് പാമ്പു കടിയേറ്റതായി തോന്നി. ആ ദേഷ്യത്തില്‍ പാമ്പിന്റെ തല കടിച്ചെടുത്ത് ചവയ്ക്കുകയായിരുന്നു. പിന്നീട് ഇയാള്‍ കൃഷിയിടത്തില്‍ ബോധരഹിതനായി കിടക്കുകയായിരുന്നു. പിന്നീട് ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു.

 ഡോക്ടര്‍മാര്‍ പരിശോധിച്ചെങ്കിലും സോനേലാലിന്റെ ശരീരത്തില്‍ പാമ്പ് കടിയേറ്റ അടയാളമൊന്നും കണ്ടെത്താനായില്ല. വൈകിട്ട് ഏഴ് മണിയോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 10 മണിയോടെ വീണ്ടും ബോധം വീണ്ടെടുത്തു. പാമ്പിന്റെ തല ചവച്ചരച്ചിതിനാലാവാം ബോധം നഷ്ടപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.