ബെഡ് റൂമില്‍ പാമ്പ് കയറിയതോടെ വീട്ടുകാര്‍ പലവഴിയോടി
ന്യൂയോര്ക്ക്: രാത്രിയില് എപ്പോഴോ ബെഡിലേക്ക് കനമുള്ള എന്തോ വീണത് ശ്രദ്ധിച്ച് ഉണര്ന്ന വീട്ടുകാര് കണ്ടത് ചുവരില് നിന്ന് ബെഡിലേക്ക് വീണ പാമ്പിനെ. ബെഡ് റൂമില് പാമ്പ് കയറിയതോടെ വീട്ടുകാര് പലവഴിയോടി. ബഹുനിലകെട്ടിടത്തില് പാമ്പ് വന്നത് എവിടെ നിന്നറിയാതെ വീട്ടുകാര് അവശ്യ സര്വ്വീസില് വിളിച്ച് വിവരം പറഞ്ഞു.
ആറടി നീളമുള്ള മലമ്പാമ്പാണ് മുറിയില് കയറിയത്. മലമ്പാമ്പുകളെ ഓമനിച്ച് വളര്ത്തുന്നത് ന്യൂയോര്ക്കില് അനുവദനീയമാണ്. പാമ്പ് ഏത് വിഭാഗമാണെന്ന് അറിഞ്ഞതോടെ കെട്ടിടത്തിലെ ഏതോ വീട്ടില് നിന്നാണ് പാമ്പ് എത്തിയതെന്ന് ഉറപ്പായ ഉദ്യോഗസ്ഥര് ഉടമയെ തിരക്കിയതോടെയാണ് മുകള് നിലയിലെ താമസക്കാര് എത്തുന്നത്.
രാത്രി കൂട്ടില് ഇടുന്നതിനിടയില് സംഭവിച്ച അശ്രദ്ധയാണ് പാമ്പ് പുറത്ത് ചാടിയതിന് പിന്നിലെന്നാണ് വിശദീകരണം. ന്യൂയോര്ക്കിലെ പുളാസ്കിയിലാണ് സംഭവം. ഇര പിടിക്കുന്ന ശീലമുളള മലമ്പാമ്പിനെ കൂട്ടിലിടുമ്പോള് ശ്രദ്ധിക്കണമെന്ന നിര്ദേശത്തോടെ പാമ്പിനെ ഉടമസ്ഥന് കൈമാറി. വീട്ടില് പേടിച്ച് പോയ വീട്ടുടമസ്ഥന് സംഭവങ്ങള് സമൂഹമാധ്യമങ്ങളില് വിശദമാക്കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
