പുതുച്ചേരി വിമാനത്താവളത്തിന്‍റെ ലോഞ്ചില്‍ വിഷപാമ്പ് കയറി. വിഐപി ലോഞ്ചിലാണ് പാമ്പ് എത്തിയത്
പുതുച്ചേരി: പുതുച്ചേരി വിമാനത്താവളത്തിന്റെ ലോഞ്ചില് വിഷപാമ്പ് കയറി. വിഐപി ലോഞ്ചിലാണ് പാമ്പ് എത്തിയത്. കടുത്ത വിഷമുള്ള അണലിയെ ആണ് ലോഞ്ചിൽ കണ്ടെത്തിയത്. എയർപോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ ചെയർമാൻ ഗുരുപ്രസാദ് മൊഹാപത്രയാണ് ആദ്യം പാന്പിനെ കണ്ടത്. ആറടി നീളമുണ്ടായിരുന്നു പാന്പ് ലോഞ്ചിലെ ഒരു കൗച്ചിനടിയിൽ കിടക്കുകയായിരുന്നു. ഇതേതുടർന്ന് ചെയർമാൻ മറ്റ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു.
ഇതേതുടർന്ന് ലോഞ്ചിലെ മുറിയിലുണ്ടായിരുന്ന എയർപോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ ചെയർമാനെ പുറത്തേക്കു മാറ്റി. തുടർന്ന് വിമാനത്താവളത്തിലെ ഒരു ജീവനക്കാരിയും ഒരു പോലീസ് കോണ്സ്റ്റബിളും ചേർന്ന് പാമ്പിനെ പിടികൂടി മുറിയിൽനിന്നു പുറത്താക്കി. ഇതിനെ പിന്നീട് വനംവകുപ്പിനു കൈമാറി. വിമാനത്താവളത്തിനു സമീപത്തെ വനത്തിൽനിന്നാകാം പാമ്പ് ലോഞ്ചിൽ എത്തിയതെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.
