അഗ്നിശമന സേനയെ പാമ്പിനെ കൈകാര്യം ചെയ്യാന്‍ പരിശീലിപ്പിച്ചിരുന്നത് ഹുസിന്‍ ആയിരുന്നു

കോലാലംപൂര്‍: മലേഷ്യയിലെ പ്രശസ്ത പാമ്പുപിടുത്തക്കാരന്‍ അബു സരിന്‍ ഹുസിന്‍ (33) പാമ്പ് കടിയേറ്റ് മരിച്ചു. പാമ്പിനെ പിടിയ്ക്കുന്നതിനിടയില്‍ മൂര്‍ഖന്‍റെ കടിയേറ്റ് ആശുപത്രിയിലായിരുന്നു ഹുസിന്‍. മലേഷ്യയിലെ അഗ്നിശമന സേനയെ പാമ്പിനെ കൈകാര്യം ചെയ്യാന്‍ പരിശീലിപ്പിക്കുന്നത് ഹുസിന്‍ ആയിരുന്നു. ഇത് സംബന്ധിച്ച് ഒരു ബ്രിട്ടീഷ് മാധ്യമത്തില്‍ വന്ന വാര്‍ത്ത ഹുസിനെ പ്രശസ്തനാക്കി. 

താന്‍ പാമ്പിനെ വിവാഹം ചെയ്തതായി ഒരിക്കല്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ഹുസിന്‍ പറഞ്ഞിരുന്നു. കൂട്ടുകാരിയുടെ പുനര്‍ജന്മമാണ് പാമ്പ് എന്നായിരുന്നു ഹുസിന്‍ വിശ്വസിച്ചിരുന്നത്. നാല് പാമ്പുകളെ ഹുസിന്‍റെ വീട്ടില്‍ വളര്‍ത്തിയിരുന്നു.