കടിക്കാന്‍ ചാടിവീണ പാമ്പിനെ ഒറ്റയ്ക്ക് നേരിട്ട ഒരു ഭിന്നശേഷിക്കാരന്‍റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
തായ്ലാന്‍ഡ്: കടിക്കാന്‍ ചാടിവീണ പാമ്പിനെ ഒറ്റയ്ക്ക് നേരിട്ട ഒരു ഭിന്നശേഷിക്കാരന്‍റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വടക്കന്‍ തായ്ലാന്‍ഡിലെ ഒരു പൊലീസ് സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനിലെ സിസിടിവിയിലാണ് സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പതിഞ്ഞത്.
പൊലീസ് സ്റ്റേഷനിലെ ഓഫീസിലേക്ക് നോക്കിയിരിക്കുകയായിരുന്നു യുവാവ്. ആറടി നീളമുളള പാമ്പ് ഭിന്നശേഷിക്കാരനായ യുവാവിന് അടുത്തേയ്ക്ക് ഇഴഞ്ഞെത്തിയത്. പാമ്പ് കാലിന് സമീപം എത്തിയപ്പോഴാണ് യുവാവ് കണ്ടത്. പെട്ടെന്ന് ശേഷിക്കുറവുളള കാല് ഉപയോഗിച്ച് ഇയാള്‍ പാമ്പിനെ ചവിട്ടിപ്പിടിക്കുകയായിരുന്നു. തുടര്‍ന്ന് പാമ്പിനെ കയ്യിലെടുത്ത് അകത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി. ഭയന്ന പൊലീസുകാരന്‍ പാമ്പിനെ പുറത്തേക്ക് കളയാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് യുവാവ് ചിരിച്ചുകൊണ്ട് പാമ്പിനെ പുറത്തേക്ക് വിടുകയായിരുന്നു.

