ദില്ലി: എസ്.എന്‍.സി ലാവ്‌ലിന്‍ കേസിലെ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് പ്രതികളായ കസ്തൂരിരങ്ക അയ്യരും ആര്‍.ശിവദാസും നല്‍കിയ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയുടെ പരിഗണനക്ക്. കേസ് ഒരുമാസത്തേക്ക് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. കേസില്‍ കൂടുതല്‍ രേഖകള്‍ നല്‍കാനുണ്ടെന്നാണ് കസ്തൂരി രങ്ക അയ്യരുടെ അപേക്ഷയില്‍ പറയുന്നത്. 

എന്നാല്‍ വ്യക്തിപരമായ ബുദ്ധിമുട്ടാണ് ആര്‍.ശിവദാസന്‍ കോടതിയെ അറിയിച്ചത്. അപേക്ഷകള്‍ പരിഗണിച്ച് കേസ് മാറ്റുന്നകാര്യം കോടതി ഇന്ന് തീരുമാനിക്കും. കേസില്‍ സിബിഐ ഹര്‍ജി നല്‍കി എന്ന് കോടതിയില്‍ തെറ്റായി പറഞ്ഞ് നേരത്തെ പ്രതികളുടെ അഭിഭാഷകര്‍ കേസ് ആറാഴ്ചത്തേക്ക് മാറ്റിവെപ്പിച്ചിരുന്നു. എന്നാല്‍ കേസില്‍ ഇതുവരെ സിബിഐ ഹര്‍ജി നല്‍കിയിട്ടില്ല.