ശബരിമലയിലെ സ്ത്രീപ്രവേശനം അനുവദിച്ച് സുപ്രീം കോടതി വിധി ഭക്തർക്ക് നിരാശ ഉണ്ടാക്കുന്നതാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വിധിയിൽ പ്രതികരിക്കാനില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരും പ്രതികരിച്ചു.

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനം അനുവദിച്ച് സുപ്രീം കോടതി വിധി ഭക്തർക്ക് നിരാശ ഉണ്ടാക്കുന്നതാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വിധിയിൽ പ്രതികരിക്കാനില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരും പ്രതികരിച്ചു.

ശബരിമലയിൽ സ്ത്രീ നിരോധനം അല്ല, നിയന്ത്രണം മാത്രമാണ് ഉണ്ടായിരുന്നത്. ശബരിമലയിൽ ഇപ്പോൾ തന്നെ ഉൾക്കൊള്ളാൻ കഴിയുന്നതിൽ അധികം ആളുകൾ എത്തുന്നു സ്ത്രീകൾ കൂടി എത്തിയാൽ പ്രശ്നം ഗുരുതരമ‌ാകും. സുപ്രീംകോടതി വിധി അംഗീകരിച്ചേ മതിയാകൂ. പ്രായോഗിക തലത്തിൽ ബുദ്ധിമുട്ട് ഉണ്ട്. വിശ്വാസികളായ യുവതി ഒരുമിച്ച് തീരുമാനമെടുത്താൽ വിധി പ്രസക്തമല്ലാതെ ആകുമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

അതേസമയം, സുപ്രീം കോടതി വിധിയി‌ൽ പ്രതികരിക്കാനില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു. ഇനി എന്ത് വേണമെന്ന് തീരുമാനിക്കേണ്ടതു വിശ്വാസികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.