തിരുവനന്തപുരം: പുതുവര്‍ഷത്തില്‍ തണുത്ത് വിറച്ച് കേരളം സംസ്ഥാന വ്യാപകമായി താപനില ഇരുപത് ഡിഗ്രി യിലേക്ക് എത്തിയതോടെയാണ് തണ്ണുപ്പിന് ശക്തി കൂടിയത്. ഹൈറേഞ്ചിലെ പ്രമുഖ ടൂറിസം കേന്ദ്രമായ മൂന്നാറില്‍ ബുധനാഴ്ച്ച മൈനസ് രണ്ടായിരുന്നു താപനില. വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ താപനില 15 ഡിഗ്രീ വരെ താഴ്ന്നു. മൂന്നാറില്‍ പലയിടത്തും മഞ്ഞുവീഴ്ച്ചയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച്ച രാവിലെ ആറ് മണിക്ക്  കൊല്ലം ജില്ലയിലാണ് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത് 24 ഡിഗ്രീ സെല്‍ഷ്യസ്.  സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളില്‍ വ്യാഴാഴ്ച്ച രാവിലെ ആറ് മണിക്ക് രേഖപ്പെടുത്തിയ താപനില.

കൊച്ചി 20 
കോഴിക്കോട് 21
തിരുവനന്തപുരം 19
കാസര്‍ഗോഡ് 19
കണ്ണൂര്‍ 21
സുല്‍ത്താന്‍ ബത്തേരി 15
തിരൂര്‍ 20
തൃശ്ശൂര്‍ 23 
പാലക്കാട് 20 
ആലപ്പുഴ 22
തൊടുപുഴ 19
കൊല്ലം 24
ശബരിമല 18