പൊലീസ് അയ്യപ്പന്‍ എന്ന നിലയില്‍ ആയിരുന്നു ഇത്രയും കാലം ശബരിമലയിലെ പൊലീസുകാരെ കണ്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ സന്നിധാനത്ത് കാണുന്നത് പേപ്പട്ടികളെയെന്നും ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ 

മണിയാര്‍: പൊലീസ് അയ്യപ്പന്‍ എന്ന നിലയില്‍ ആയിരുന്നു ഇത്രയും കാലം ശബരിമലയിലെ പൊലീസുകാരെ കണ്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ സന്നിധാനത്ത് കാണുന്നത് പേപ്പട്ടികളെയെന്നും ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. തീവ്രവാദികളോടെന്ന പോലെയാണ് പൊലീസ് അയ്യപ്പഭക്തരോട് പെരുമാറുന്നതെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred


ശബരിമലയിലെ അറസ്റ്റിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ബി.ജെ.പി ആർ എസ്.എസ് പ്രവർത്തകർ പൊലീസ് സ്റ്റേഷനുകളിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ആറൻമുളയിൽ ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. 

ആലപ്പുഴ മാന്നാറിൽ പ്രകടനമായെത്തിയ പ്രതിഷേധക്കാർ പൊലീസ് വാഹനത്തിന്റെ ചില്ല് തകർത്തു. ആറൻമുള പൊലീസ് സ്റ്റേഷനിലെ പ്രതിഷേധത്തിനു ശേഷം ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാറിന്റെ വീടും ഉപരോധിച്ചു. യുവമോർച്ച സംസ്ഥാനാധ്യക്ഷൻ പ്രകാശ് ബാബുവടക്കമുള്ള പ്രവർത്തകരും ഉപരോധത്തിൽ പങ്കെടുത്തു.