കൊച്ചി: സംവിധായകന്‍ കമലിനെതിരായ ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്റെ പ്രസ്താവനയെ പിന്തുണച്ച് ബിജെപി ദേശീയ സമതി അംഗം ശോഭാ സുരേന്ദ്രന്‍. കമലല്ല കമലിനേക്കാള്‍ കഴിവുള്ളവര്‍ വന്നാലും ദേശീയതയെ എതിര്‍ത്താല്‍ ബിജെപി നിലപാട് ഇതായിരുക്കെമെന്ന് ശോഭാ സുരേന്ദ്രന്‍ കൊച്ചിയില്‍ പറഞ്ഞു.
കമലിന് എതിരെയുള്ള എഎന്‍ രാധാകൃഷ്ണന്റ പ്രസ്താവനയെച്ചൊല്ലി ബിജെപിയില്‍ അഭിപ്രായ ഭിന്നത ഉടലെടുത്തിരുന്നു. രാധാകൃഷ്ണന്റെ പ്രസ്താവനയെ പിന്തുണക്കാനില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം വ്യക്തമാക്കിയതോടെയാണ് ഭിന്നത മറനീക്കി പുറത്ത് വന്നത്. ഇതിന് പിന്നാലെയാണ് രാധാകൃഷ്ണനെ പിന്തുണച്ച് ശോഭ സുരേന്ദ്രന്‍ രംഗത്ത് വന്നിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.
