ശബരിമല വിഷയത്തില്‍ അമിത് ഷാ നടത്തിയ പരാമര്‍ശങ്ങള്‍ സ്ത്രീകളെ അക്രമിക്കുന്ന തരത്തിലുള്ളതും രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥിതിയെ വെല്ലുവിളിക്കുന്നതുമായിരുന്നുവെന്നാണ് പരാതി. നവംബര്‍ ആറിന് പരാതി കോടതി പരിഗണിക്കും
സീതാമറി: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്ന് പരാതി. സീതാമറിയിലെ ഒരു കോടതിയില്‍ പൊതുപ്രവര്‍ത്തകനായ ഥാക്കൂര്‍ ചന്ദന്‍ സിംഗാണ് പരാതി നല്‍കിയത്.
ശബരിമല വിഷയത്തില്‍ അമിത് ഷാ നടത്തിയ പരാമര്‍ശങ്ങള്‍ സ്ത്രീകളെ അക്രമിക്കുന്ന തരത്തിലുള്ളതും രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥിതിയെ വെല്ലുവിളിക്കുന്നതുമായിരുന്നുവെന്നാണ് പരാതി. നവംബര്‍ ആറിന് പരാതി കോടതി പരിഗണിക്കും.
രാജ്യദ്രോഹക്കുറ്റത്തിന് പുറമെ, ക്രിമിനല്‍ ഗൂഢാലോചന, മതത്തെയോ ജാതിയെയോ മുറിവേല്‍പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തി - എന്നിവയ്ക്കും അമിത് ഷായ്‌ക്കെതിരെ കേസെടുക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് അമിത് ഷാ നടത്തിയ പരാമര്‍ശങ്ങള്‍ 2019 തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നടത്തിയ രാഷ്ട്രീയ നീക്കമാണെന്നും പരാതി ആരോപിക്കുന്നു.
