പ്രളയക്കെടുതിയില്‍പ്പെട്ട് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന സ്ത്രീകള്‍ക്ക് നാപ്‍കിന്‍ എത്തിച്ചുനല്‍കാന്‍ അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള ഫേസ്‍ബുക്ക് പോസ്റ്റില്‍ അസഭ്യം പറഞ്ഞ യുവാവിനെതിരെ രൂക്ഷ വിമിര്‍ശനവുമായി സോഷ്യല്‍ മീഡിയ. 

എല്ലാവരും ദുരിതം അനുഭവിക്കുകയാണെന്നും ആര്‍ത്തവ അവസ്ഥയിലുള്ള സ്ത്രീകള്‍ക്ക് ഇത് നരകയാതന ആണെന്നുമുള്ള ഒരു കമന്‍റിനു താഴെയാണ് കോഴിക്കോട് നരിക്കുനി സ്വദേശിയായ രാഹുല്‍ സി പുത്തലത്ത് എന്നയാളുടെ അശ്ലീല കമന്‍റ്. 'കുറച്ച് കോണ്ടം കൂടി ആയാലോ' എന്നാണ് ഒട്ടും മനസാക്ഷിയില്ലാതെ പരിഹാസ ചോദ്യം.

മസ്‌കറ്റിലെ ലുലു ജീവനക്കാരനാണ് ഇയാളെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാള്‍ക്കെതിരെ കനത്തപ്രതിഷേധമാണ് സോഷ്യല്‍മീഡിയയില്‍ നടക്കുന്നത്. നിരവധി ആളുകള്‍ ഇയാള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതോടെ ഇയാളെ ലുലുവില്‍ നിന്ന് പുറത്താക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പോസ്റ്റ് വിവാദമായതോടെ നടപടി ഭയന്ന് ഫേസ്ബുക്ക് വീഡിയോയിലൂടെ മാപ്പ് ചോദിച്ച് ഇയാള്‍ രംഗത്തെത്തിത്തിയിട്ടുണ്ട്. താന്‍ ചെയ്തത് ഇത്രയും വലിയൊരു തെറ്റാണെന്ന് അറിയില്ലായിരുന്നുവെന്നാണ് ഇയാള്‍ ഇപ്പോള്‍ പറയുന്നത്. താന്‍ സ്വബോധത്തോടെ ആയിരുന്നില്ല അങ്ങനെയൊരു കമന്‍റിത്. മദ്യത്തിന്റെ ലഹരിയിലായിരുന്നുവെന്നുമാണ് ഇയാള്‍ പറയുന്നു.