എറണാകുളം: സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ഒരു അങ്കമാലിക്കാരന്റെ വ്യതസ്തമായ ഒറ്റയാള്‍ പ്രതിഷേധം. സ്വന്തം നാട്ടില്‍ വീടിന് സമീപത്ത് മെഡിക്കല്‍ വേസ്റ്റ് കൊണ്ടുവന്നിട്ട സ്വകാര്യ ആശുപത്രിക്ക് മുന്നില്‍ അങ്കമാലി സ്വദേശിയായ യുവാവ് നടത്തിയ പ്രതിഷേധമാണ് വൈറലായത്. അങ്കമാലി ലിറ്റില്‍ ഫളവര്‍ ആസുപത്രിക്ക് മുന്നിലായിരുന്നു അങ്കമാലി സ്വദേശിയുടെ പ്രതിഷേധം.
ആശുപത്രിയുടെ പേരുള്ള മെഡിക്കല്‍ വേസ്റ്റുമായി ഒറ്റക്ക് എത്തിയ യുവാവ് വേസ്റ്റ് ആശുപത്രിക്ക് മുന്നിലെ ഗേറ്റിന് മുന്നില്‍ വിതറി. തുടര്‍ന്ന് നാട്ടുകാരെയും യാത്രക്കാരെയും വിളിച്ച് കാര്യം പറഞ്ഞു. ആശുപത്രി അധികൃതരും സെക്യൂരിറ്റി സ്റ്റാഫുകളും വന്നിട്ടും യുവാവ് പിന്‍തിരിഞ്ഞില്ല. ഒടുവില്‍ അധികൃതരെത്തി വേസ്റ്റ് മാറ്റാമെന്ന് വാക്ക് പറഞ്ഞതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ഒറ്റക്കാണ് യുവാവ് എത്തിയതെന്നാണ് അതിശയം. എന്തായാലും ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായിരിക്കുകയാണ്.
