കോട്ടയം: പട്ടാപ്പകല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ ക്രിമിനലിനെ കണ്ടെത്താന്‍ സോഷ്യല്‍ മീഡിയയില്‍ ഊര്‍ജിത ശ്രമം. പട്ടാപ്പകല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയായിരുന്നു ഇയാളുടെ നഗ്നതാ പ്രദര്‍ശനം. ഇയാളെ കണ്ടെത്തുന്നതിനുള്ള ശ്രമത്തിന്റെ മല്ലു സോള്‍ജിയേഴ്‌സിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തു. 

വീഡിയോയില്‍ കാണുന്ന സ്ഥലം വ്യക്തമല്ല. ഒരു ഇടവഴിയിലൂടെ വരുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ മധ്യവയസ്‌കനായ ആള്‍ പാന്‍റ്സ് ഊരി നഗ്നതാ പ്രദര്‍ശനം നടത്തുന്നതാണ് വീഡിയോയില്‍ കാണുന്നത്. സമീപത്തെ കെട്ടിടത്തില്‍ സ്ഥാപിച്ചിരിക്കുന്ന സി.സി.ടി.വി ക്യാമറയിലാണ് ദൃശ്യം പതിഞ്ഞത്. ഇയാളെ തിരിച്ചറിയുന്നവര്‍ പോലീസില്‍ ഏല്‍പ്പിക്കുക എന്ന സന്ദേശത്തോടെയാണ് മല്ലു സോള്‍ജിയേഴ്‌സ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.