നഗരത്തില്‍ തുടർച്ചയായി മണ്ണിടയുന്ന സാഹചര്യത്തില്‍ ഇത്തരം അത്യാഹിതങ്ങൾ ഗൗരവമായി കാണുന്നുവെന്ന് ജില്ലാ കളക്ടർ യു.വി.ജോസ്
കോഴിക്കോട്:രണ്ട് ദിവസത്തെ ഇടവേളയില് കോഴിക്കോട് നഗരത്തില് വീണ്ടും മണ്ണിടിച്ചില്. നിര്മ്മാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലില് രണ്ട് അന്യസംസ്ഥാന തൊഴിലാളികള് അപകടത്തില്പ്പെട്ടു. രാവിലെ പത്തേകാലോടെ ഉണ്ടായ അപകടത്തില് ഒരാളെ നാട്ടുകാരും രണ്ടാമത്തെയാളെ ഫയര്ഫോഴ്സും രക്ഷപ്പെടുത്തി. ബംഗാള് സ്വദേശികളായ ദീപക് റോയ്(22),രാജേഷ് റോയി (22) എന്നിവരാണ് അപകടത്തില്പ്പെട്ടത്. നഗരത്തിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ച ഇരുവരും അപകടനില തരണം ചെയ്തതായി ഡോക്ടര്മാര് അറിയിച്ചു.
നഗരത്തില് തുടർച്ചയായി മണ്ണിടയുന്ന സാഹചര്യത്തില് ഇത്തരം അത്യാഹിതങ്ങൾ ഗൗരവമായി കാണുന്നുവെന്ന് ജില്ലാ കളക്ടർ യു.വി.ജോസ് വ്യക്തമാക്കി. റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ നിർമ്മാണ സ്ഥലങ്ങളിലെ പരിശോധനയ്ക്കായി സ്ക്വാഡ് രൂപീകരിക്കുമെന്നും സ്ക്വാഡ് ഇന്ന് തന്നെ പ്രപർത്തനം തുടങ്ങുമെന്നും കളക്ടര് അറിയിച്ചു. രണ്ട് ദിവസം മുന്പ് നഗരത്തിലെ മറ്റൊരിടത്തുണ്ടായ മണ്ണിടിച്ചില്ലില് രണ്ട് അന്യസംസ്ഥാന തൊഴിലാളികള് മരണപ്പെട്ടിരുന്നു.
