കൊച്ചി: സോളാർ തട്ടിപ്പുകേസിൽ സരിതാ എസ് നായരെ മൂന്ന് വർഷത്തെ തടവിനുശിക്ഷിച്ച ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സരിതക്കെതിരായ മജിസ്ട്രേറ്റ് കോടതി ഉത്തരവ് സെഷൻസ് കോടതിയും ശരിവെച്ചിരുന്നു. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സരിതാ നായർ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഇക്കാര്യത്തിൽ സർക്കാരിനും ഹൈകോടതി നോട്ടീസ് അയച്ചു. പത്തനംതിട്ട ഇടയാറൻമുള സ്വദേശി ഇ.കെ ബാബുരാജനിൽ നിന്ന് ഒരു കോടി പതിനാല് ലക്ഷം രൂപ വാങ്ങിയ കേസിലാണ് സരിതയെ നേരത്തെ മൂന്ന് വർഷത്തെ തടവിനും പിഴക്കും ശിക്ഷിച്ചത്. അന്തിമ ഉത്തരവ് ഉണ്ടാകുന്നതുവരെ പത്തുലക്ഷം രൂപ ബോണ്ടായി കെട്ടിവയ്ക്കാനും കോടതി നിർദേശിച്ചു.
