തിരുവനന്തപുരം: സോളാര്‍ ഹര്‍ജിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ സര്‍ക്കാര്‍. ജുഡീഷ്യല്‍ കമ്മിഷന്റെ പരിഗണനാ വിഷങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ല. കമ്മീഷന്‍ പരിശോധിച്ചത് സഭയ്ക്കകത്തും പുറത്തും ഉയര്‍ന്ന ആരോപണങ്ങള്‍ മാത്രമാണെന്നും കമ്മിഷന്‍ കൂടുതല്‍ പേരെ കക്ഷിചേര്‍ത്തതില്‍ തെറ്റില്ലെന്നും സര്‍ക്കാര്‍ വിശദമാക്കി. കത്തിന്റെ മാത്രം അടിസ്ഥാനത്തിലാണ് ജുഡീഷ്യല്‍ അന്വേഷണമെന്ന വാദം ശരിയല്ല. 

സരിതയുടെ കത്ത് കമ്മിഷന്‍ പരിഗണിച്ച നിരവധി രേഖകളില്‍ ഒന്ന് മാത്രമാണ് അന്വേഷണത്തിന്റെ ഭാഗമായി നിരവധി രേഖകള്‍ കമ്മിഷന്‍ പരിശോധിച്ചുവെന്നും സര്‍ക്കാര്‍ വിശദമാക്കി. ഉമ്മന്‍ചാണ്ടിക്ക് സ്വാഭാവിക നീതി നിഷേധിച്ചെന്ന ആക്ഷേപം തെറ്റാണെന്നും ഓരോ ആക്ഷേപത്തിനും പ്രത്യേക നോട്ടീസ് നല്‍കേണ്ട കാര്യമില്ലെന്നും സര്‍ക്കാര്‍ വിശദമാക്കി. നോട്ടീസ് നല്‍കിയതിന്റെ രേഖ കമ്മിഷന്‍ റിപ്പോര്‍ട്ടിലുണ്ട്. സര്‍ക്കാര്‍ തിങ്കളാഴ്ച ഹൈക്കോടതിയില്‍ നിലപാട് അറിയിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.