തിരുവനന്തപുരം: സോളാർ കമ്മീഷന്‍ റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ട ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തിട്ടും തൃശൂർ റേഞ്ച് ഐജി എം ആര്‍ അജിത്കുമാറിനെതിരെ ഒരു നടപടിയുമില്ല. സരിതയുമായി ഐജിക്ക് അടുത്തബന്ധമുണ്ടെന്നാണ് കമ്മീഷന്റെ റിപ്പോർട്ടിലെ പരാമർശം. അജിത്കുമാറിനെ മാത്രം സംരക്ഷിക്കുന്നതിൽ സേനയിൽ പലർക്കും അമർഷമുണ്ട്.

സോളാർ കമ്മീഷന്ൻ റിപ്പോർട്ടിന്റെ ഭാഗമായ സരിത എഴുതിയ കത്തില്‍ ഐജി എംആർ അജിത്കുമാറിനന്റെയും പേരുണ്ട്.. ഫോണില്‍ വിളിച്ച് അശ്ലീല സംഭാഷണം നടത്തി എന്നാണ് സരിതയുടെ ആരോപണം. എറണാകുളം സിറ്റി പോലീസ് കമ്മീഷണറായിരിക്കെ നിരവധിതവണ വിളിച്ചുവെന്നാണ് കത്തില്‍ പറയുന്നത്. കൊച്ചിയിലെ പോലീസ് ഉദ്യേഗസ്ഥർ ടീം സോളാറിനെ സഹായിച്ചുവെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. ഈ കാലയളവില്‍ ടീം സോളാർ കമ്പനിയുടെ പാനല്‍ കൊച്ചി പോലീസ് ക്ലബ്ബിനു മുകളില്‍ സ്ഥാപിച്ചിട്ടുമുണ്ട്. ക്രൈബ്രാഞ്ച് മുന്‍തലവന്‍ എ ഹേമചന്ദ്രന്‍, ഐജി പി പത്മകുമാർ തുടങ്ങിയ മുൻ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ റിപ്പോർട്ടിന്റേ പേരിൽ സർക്കാർ നടപടി എടുത്തു. കമ്മീഷന്‍റെപ്പോർട്ട് നിയമസഭയില്‍ വെച്ച ശേഷം മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയിലും അജിത്കമാറിന്‍റെ പേരുണ്ട്.

യുഡിഎഫ് കാലത്തെ സോളാർ കത്തിനിൽക്കെ തനിക്കെതിരെ ഗൂഡാലോചനയുണ്ടെന്നും അന്വേഷിക്കണമെന്നും ഐജി ആവശ്യപ്പെട്ടിരുന്നു. ബിജു രാധാകൃഷ്ണന്‍റെ അഭിഭാഷകന്‍ ഐജിക്കെതിരെ ആരോപണം ഉന്നയിച്ചപ്പോഴായിരുന്നു ഇത്. മാനനഷ്ടക്കേസുമായി മുന്നോട്ടുപോകാനും സർക്കാർ അജിത്കുമാറിനു അന്ന് അനുമതിയും നല്‍കി. ഇപ്പോഴും ഗൂഡാലോചനാവാദമാണ് ഐജി ഉയർത്തുന്നത്. ബലിയാടാക്കപ്പെട്ടെന്ന മറ്റ് ഉദ്യോഗസ്ഥരുടെ വാദങ്ങൾ കേൾക്കാത്ത സർക്കാരാണ് ഐജിയെ മാത്രം സംരിക്ഷിക്കുന്നത്.

അതേ സമയം ഇപ്പോൾ നടപടി എടുത്തത് അന്വേഷണം അട്ടിമറിച്ചെന്ന കണ്ടെത്തിയ ഉദ്യോഗസ്ഥർക്കെതിരെ ആണെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. സരിത പരാതിപ്പെട്ട നേതാക്കൾക്കും ഐജി അജിത്കുമുള്ള ഉദ്യോഗസ്ഥരും എതിരെ തുടരന്വേഷണമാണ് ഇനി ഉണ്ടാകുക. നടപടി അന്വേഷണത്തിന് ശേഷാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നു.