മുഖ്യമന്ത്രിയുടെ ഓഫീസ് ഫോണില്‍ നിന്ന് വിളിച്ചാണ് അസോസിയേഷന്‍ ഭാരവാഹികള്‍ തന്നോട് പണം ആവസ്യപ്പെട്ടതെന്ന് സരിത ആരോപിച്ചിരുന്നു. ആ കാലയളവിലെ ഫോണ്‍ രേഖകളാണ് ഹാജരാക്കേണ്ടത്. സരിതയുടെ സ്വകാര്യ ഡയറി പരിശോധിക്കണമെന്ന പോലീസ് അസോസിയേഷന്റെ ആവശ്യം കമ്മീഷന്‍ തള്ളി.
പെരുമ്പാവൂര്‍ ഡിവൈഎസ്‌പി ഹരികൃഷ്ണന്റെ വിസ്താരമാണ് ഇന്ന് നടന്നത്. സരിതാ എസ് നായരുടേതെന്ന് പറയപ്പെടുന്ന കത്ത് തന്റെ കസ്റ്റഡിയില്‍ ഉള്ള കാലത്ത് തയ്യാറാക്കിയതല്ലെന്ന് ഹരികൃഷ്ണന്‍ മൊഴി നല്‍കി.കനത്ത് സുരക്ഷയിലും നിരീക്ഷണത്തിലുമായിരുന്നു സരിത കസ്റ്റഡി കാലയളവില്‍. അന്ന് ഇത്തരത്തിലുള്ള കത്ത് തയ്യാറാക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ലെന്നും ഡിവൈഎസ്‌പി മൊഴി നല്‍കി. സരിത പത്തനംതിട്ട മജിസ്‌ട്രേറ്റിനു നല്‍കിയ രഹസ്യമൊഴിയിലെ പേരുകള്‍ പറയണമെന്ന് താന്‍ ഫെനി ബാലകൃഷ്ണനെ നിര്‍ബന്ധിച്ചുവെന്ന ആരോപണം കളവാണെന്നും ഹരികൃഷ്ണന്‍ മൊഴി നല്കി. ഡിവൈഎസ്‌പി ഹരികൃഷ്ണന്റെ വിസ്താരം തിങ്കളാഴ്ചയും തുടരും.
