ഉമ്മന്‍ ചാണ്ടി നല്‍കിയ ഹര്‍ജിയില്‍ വാദം തുടരുകയാണ്

 കൊച്ചി; സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി നല്‍കിയ ഹര്‍ജിയില്‍ തന്‍റെ വാദം കൂടി കേള്‍ക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതില്‍ സരിത അപേക്ഷ നല്‍കി. റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതിയിലെ വാദം തുടരുകയാണ്. 

ഉമ്മന്‍ചാണ്ടിയുടെ അഭിഭാഷകന്‍ കബില്‍ സിബലിന്‍റെ വാദമാണ് തുടരുന്നത്. കമ്മീഷന്‍റെ പരിഗണന വിഷയങ്ങള്‍ ലംഘിച്ചാണ് സോളാര്‍ കമ്മീഷന്‍റെ കണ്ടെത്തലുകളെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ വാദം. സമാന ആവശ്യവുമായി തിരുവഞ്ചിയുര്‍ രാധാകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയുടെ വാദവും കോടതി കേള്‍ക്കും.