ഒരാഴ്ച മുന്പാണ് ഒരു മാസത്തെ അവധിക്ക് ശേഷം ഷീനു നാട്ടില്‍ നിന്നും മടങ്ങിയത്

കൊല്‍ക്കത്ത: മലയാളി സൈനികൻ നിപ വൈറസ് ബാധയുടെ ലക്ഷണങ്ങളോടെ മരിച്ചു. കൊല്‍ക്കത്ത ഫോര്‍ട്ട് വില്യമില്‍ ജോലി ചെയ്തിരുന്ന ഷീനു പ്രസാദ് (27) ആണ് കഴിഞ്ഞ ഞായറാഴ്ച സൈനിക ആശുപത്രിയില്‍ മരിച്ചത്. . ഒരു മാസത്തെ അവധിക്ക് ശേഷം ഒരാഴ്ച മുന്പാണ് ഷീനു നാട്ടില്‍ നിന്നും മടങ്ങിയത്. ഈ മാസം ഇരുപതിനാണ് അദ്ദേഹത്തെ അസുഖം ബധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

കഴിഞ്ഞ തിങ്കളാഴ്ച ഷീനുവിന്‍റെ സംസ്കാരവും നടന്നു. 'നിപ" വൈറസ് ബാധ സംശയിക്കുന്നതിനാല്‍ ശരീരത്തില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ പൂനെയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലം വരാതെ വൈറസ് ബാധയാണോ മരണകാരണമെന്ന് സ്ഥിരീകരിക്കാന്‍ കഴിയില്ലെന്ന് ഈസ്റ്റേണ്‍ വ്യോമ കമാന്‍ഡ് വക്താവ് എസ്.എസ് ബിര്‍ദി അറിയിച്ചു.