ശ്രീനഗര്‍: അതിര്‍ത്തിയിൽ വീണ്ടും പാകിസ്ഥാന്റെ പ്രകോപനം. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ കൃഷ്ണ ഗാട്ടി മേഖലയിൽ ബിഎസ്എഫ് പോസ്റ്റുകൾക്കുനേരെ പുലര്‍ച്ചെ രണ്ടിന് പാകിസ്ഥാൻ റേഞ്ചേഴ്സ് വെയിവയ്പ്പും മോര്‍ട്ടാര്‍ ഷെല്ലാക്രമണവും നടത്തി. വെടിവയ്പ്പിൽ ഒരു ബിഎസ്എഫ് ജവാൻ മരിച്ചു. ബിഎസ്‌എഫ് ശക്തമായി തിരിച്ചടിച്ചു.
സെപ്റ്റംബര്‍ 29ന് പാകിസ്ഥാനിൽ ഇന്ത്യ മിന്നലാക്രമണം നടത്തിയ ശേഷം പാകിസ്ഥാന്റെ ഭാഗത്തുനിന്ന് അറുപതോളം വെടിനിര്‍ത്തൽ കരാര്‍ ലംഘനമാണ് ഉണ്ടായത്. കഴിഞ്ഞ രണ്ടാഴ്ചയായി തുടരുന്ന പാക് വെടിവെയ്പ്പില്‍ എട്ട് സൈനികരാണ് വിരമൃത്യു വരിച്ചത്.
ബുധനാഴ്ച അര്‍ണിയയിലും റജൗരിയിലും പാകിസ്ഥാൻ നടത്തിയ വെടിവയ്പ്പിലും മോര്‍ട്ടാര്‍ ഷെല്ലാക്രമണത്തിലും രണ്ട് കുട്ടികളുൾപ്പെടെ എട്ട് നാട്ടുകാര്‍ മരിച്ചിരുന്നു.
