ഭാര്യയുടെ പ്രസവത്തോടനുബന്ധിച്ച് ഒക്ടോബർ 22ന് അദ്ദേഹം അവധിക്കപേക്ഷിക്കുകയും ചെയ്തു. എന്നാൽ, അവധിക്ക് ഒരു ദിവസം ബാക്കി നിൽക്കെ പാക്ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ വെടിയേറ്റ് രഞ്ജിത്ത് കൊല്ലപ്പെടുകയായിരുന്നു.
ശ്രീനഗർ: കശ്മീരിൽ പാക് നുഴഞ്ഞുകയറ്റക്കാരുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യുവരിച്ച ലാൻസ് നായിക്ക് രഞ്ജിത്ത് സിംഗിന് പെൺകുഞ്ഞ് ജനിച്ചു. ജമ്മുകശ്മീർ സ്വദേശിയായ രഞ്ജിത്തിന്റെ സംസ്കാര ചടങ്ങുകൾക്കിടെയാണ് ഭാര്യ ഷിമു ദേവി കുഞ്ഞിന് ജന്മം നൽകിയത്. അവസാനമായി തന്റെ ഭർത്താവിനെ ഒരു നോക്കു കാണാനായി കണ്ണ് തുറക്കാത്ത കൺമണിക്കൊപ്പം അവർ എത്തിയപ്പോൾ കണ്ടുനിന്നവരുടെ കണ്ണുകൾ ഈറനണിഞ്ഞു.
ചൊവ്വാഴ്ച പുലർച്ചെ 4.15നാണ് ഷിമു കുഞ്ഞിന് ജന്മം നൽകിയത്. വിവാഹം കഴിഞ്ഞ് പത്ത് വർഷത്തിന് ശേഷം കാത്തിരുന്ന് കിട്ടിയ കുഞ്ഞിനെ കാണാൻ വളരെയധികം സന്തോഷത്തോടെ രഞ്ജിത്ത് കാത്തിരിക്കുകയായിരുന്നു. ഭാര്യയുടെ പ്രസവത്തോടനുബന്ധിച്ച് ഒക്ടോബർ 22ന് അദ്ദേഹം അവധിക്കപേക്ഷിക്കുകയും ചെയ്തു. എന്നാൽ, അവധിക്ക് ഒരു ദിവസം ബാക്കി നിൽക്കെ പാക്ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ വെടിയേറ്റ് രഞ്ജിത്ത് കൊല്ലപ്പെടുകയായിരുന്നു.
കുഞ്ഞ് ജനിച്ച ഉടൻ തന്നെ തന്റെ ഭർത്താവിനെ ഒരു നോക്കു കാണണമെന്നും തന്റെ മകളെ അവളുടെ അച്ഛന് കാണിച്ച് കൊടുക്കണമെന്നും പറഞ്ഞ് ആശുപത്രിയിൽ നിന്ന് നേരിട്ട് ഷിമു ദേവി സംസാകാര ചടങ്ങുകൾക്ക് പങ്കുകൊള്ളുകയായിരുന്നു. തന്റെ മകൾ വളർന്ന് വലുതായി അച്ഛന്റെ പാത തന്നെ പിന്തുടർന്ന് ഇന്ത്യൽ കരസേനയിൽ ചേരുമെന്നും രാഷ്ട്രത്തിന് വേണ്ടി അവൾ ജീവിക്കുമെന്നും സംസ്കാര ചടങ്ങുകൾക്ക് ശേഷം ഷിമു ദേവി മാധ്യമങ്ങളോട് പറഞ്ഞു.
ഞായറാഴ്ച രജൌറി ജില്ലയുടെ സുന്ദർബാനി മേഖലയിൽ വെച്ച് നടന്ന ഏറ്റുമുട്ടലിൽ രഞ്ജിത്തിനൊപ്പം മൂന്ന് ജവാന്മാരെയും ഭീകരർ വധിച്ചിരുന്നു. 2006ലാണ് രഞ്ജിത്തും ഷിമുവും തമ്മിലുള്ള വിവാഹം കഴിഞ്ഞത്.
