സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ ഇന്ത്യന്‍ ചരക്കുകപ്പല്‍ റാഞ്ചി 11 കപ്പല്‍ ജീവനക്കാരെ ബന്ദികളാക്കി. ദുബായില്‍ നിന്ന് യെമനിലേക്ക് പോവുകയായിരുന്ന കപ്പലാണ് കൊള്ളക്കാര്‍ തട്ടിയെടുത്തത്. തടവിലായ ജീവനക്കാരെല്ലാം മുംബൈ സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. ബോട്ടിലെത്തിയ കൊള്ളക്കാര്‍ കുടിവെള്ളം ആവശ്യപ്പെടാന്‍ എന്ന മട്ടിലാണ് കപ്പലിനെ സമീപിച്ചതെന്ന് കപ്പലിന്‍റെ ക്യാപ്റ്റന്‍ അയച്ച സന്ദേശത്തില്‍ പറയുന്നു. കപ്പല്‍ ഇപ്പോള്‍ എവിടെയുണ്ട് എന്നതടക്കം കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.