പ്രവർത്തകരുടെ സോഷ്യൽ മീഡിയ വഴിയുള്ള പരസ്പര കുറ്റപ്പെടുത്തൽ അവസാനിപ്പിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു
തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ചില പെരുമാറ്റചട്ടം കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രവർത്തകരുടെ സോഷ്യൽ മീഡിയ വഴിയുള്ള പരസ്പര കുറ്റപ്പെടുത്തൽ അവസാനിപ്പിക്കണമെന്നും തിരുവനന്തപുരത്ത് നടക്കുന്ന യൂത്ത് കോണ്‍ഗ്രസ് നേതൃസംഗമത്തില്‍ ചെന്നിത്തല പറഞ്ഞു.
അതേസമയം പരിപാടിയില്‍ എ കെ ആന്‍റണി പ്രധാനമന്ത്രി നരേന്ദ്രമോദിയെ ശക്തമായി വിമര്‍ശിച്ചു. ബിജെപിക്കാരെ പോലും ആവേശം കൊള്ളിക്കാൻ കഴിയാത്ത ആളായി മോദി മാറി. മോദിയുടെ മോടി കുറഞ്ഞുവെന്നും ആന്‍റണി പറഞ്ഞു. പ്രളയത്തിനു ശേഷം പുനർസൃഷ്ടിയ്ക്ക് വേണ്ടതൊന്നും സർക്കാർ ചെയ്തില്ലെന്നും ശബരിമല മുഖ്യ പ്രശ്നമാക്കി സർക്കാർ വളർത്തിയെന്നും ആന്‍റണി കുറ്റപ്പെടുത്തി.
