പത്തനംതിട്ട: അടൂരിൽ അച്ഛനെ കൊന്ന കേസിൽ മകൻ പിടിയിൽ. അടൂര്‍ സ്വദേശി പൊടിയനെ കൊന്ന കേസിൽ മകൻ കുട്ടപ്പനാണ് അറസ്റ്റിലായത്. കഴിഞ്ഞ ഡിസംബര്‍ 22നാണ് അടൂര്‍ കൊടുമണ്‍ സ്വദേശി പൊടിയനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മകൻ കുട്ടപ്പനാണ് അച്ഛന്റെ മരണം പൊലീസിനെ അറിയിച്ചത്. വീണ് തലക്കേറ്റ് പരിക്കേറ്റാണ് മരണമെന്നായിരുന്നു ഇയാൾ പറഞ്ഞത്. എന്നാൽ തലക്കേറ്റ അടിയാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടത്തിൽ തെളിഞ്ഞു..തുടര്‍ന്ന് കുട്ടപ്പനേയും മക്കളെയും വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകവിവരം പുറത്ത് വന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സ്വത്തിനെച്ചൊല്ലിയുള്ള വാക്കുതര്‍ക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.കുട്ടപ്പനെ പത്തനംതിട്ട കോടതിയില്‍ ഹാജരാക്കി പതിനാല് ദിവത്തേക്ക് റിമാന്‍റ് ചെയ്‍തു.