ആത്മഹത്യയ്ക്ക് ശ്രമിച്ച യു വെയ് താന്‍ അമ്മയെ കൊലപ്പെടുത്തിയതായി പോലീസിനെ അറിയിക്കുകയായിരുന്നു.
ഹവായി : അമ്മയെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസില്‍ മകന്‍ കുറ്റക്കാരനെന്ന് കണ്ടെത്തി. കുറ്റം തെളിഞ്ഞതിനെ തുടര്‍ന്ന് കോടതി യുവെയ്ക്ക് 30 വര്‍ഷത്തേയ്ക്ക് തടവുശിക്ഷ വിധിച്ചു. 2016 ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
ഹവായിയിലെ അപ്പാര്‍ട്ടുമെന്റില്‍ വച്ചാണ് ലിയു യുന്‍ ഗോങ് എന്ന സ്ത്രീയെ മകന്‍ യു വെയ് ഗോങ് കൊലപ്പെടുത്തിയത്. അതിനു ശേഷം തൊട്ടടുത്ത വര്‍ഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യു വെയ് താന്‍ അമ്മയെ കൊലപ്പെടുത്തിയതായി പോലീസിനെ അറിയിക്കുകയായിരുന്നു.
ആത്മഹത്യയ്ക്ക് ശ്രമിച്ച യു വെയ്‌യെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ അമ്മ എവിടെയെന്ന് പോലീസ് ചോദിച്ചു. ഫ്രിഡ്ജിലുണ്ടെന്നായിരുന്നു നല്‍കിയ മറുപടി.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ലിയുവിനെ കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍, അമ്മയെ കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും അറിയാതെ സംഭവിച്ചു പോയതാണെന്നും യുവെയ് പറഞ്ഞു.
